Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.S. Mani

10,000 കോ​ടി​യു​ടെ വി​റ്റു​വ​ര​വ് ല​ക്ഷ്യമിട്ട് മി​ൽ​മ

കൊ​​​​ച്ചി: 2030-31 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തോ​​​​ടെ 10,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വാ​​​​ണ് മി​​​​ൽ​​​​മ​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ.​​​​എ​​​​സ്. മ​​​​ണി.

കൊ​​​​ച്ചി​​​​ൻ ചേം​​​​ബ​​​​ർ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി (സി​​​​സി​​​​സി​​​​ഐ), അ​​​​ൽ​​​​റ്റാ​​​​സി​​​​റ്റ് ഗ്ലോ​​​​ബ​​​​ലു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു കൊ​​​​ച്ചി​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച കേ​​​​ര​​​​ള റീ​​​​ട്ടെ​​​​യി​​​​ൽ കോ​​​​ൺ​​​​ക്ലേ​​​​വ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​ൻ നി​​​​ക്ഷേ​​​​പ​​​സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ണ്ട്. ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര-​​​​അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ വി​​​​പ​​​​ണി​​​​ക​​​​ളി​​​​ൽ സാ​​​​ന്നി​​​​ധ്യം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യും വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും.

സം​​​​സ്ഥാ​​​​ന​​​​ത്തെ പാ​​​​ലി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യു​​​​ടെ പ​​​​കു​​​​തി​​​​യോ​​​​ളം ഇ​​​​പ്പോ​​​​ഴും മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത് ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും വ​​​​ലി​​​​യ​​​തോ​​​​തി​​​​ലു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കു​​​​ന്നു​​​​ണ്ട്.

അ​​​​ൽ​​​​റ്റാ​​​​സി​​​​റ്റ് ഗ്ലോ​​​​ബ​​​​ൽ സ്ഥാ​​​​പ​​​​ക​​​​ൻ സു​​​​ധീ​​​​ർ രാ​​​​ജ ര​​​​വീ​​​​ന്ദ്ര​​​​ൻ, അ​​​​സോ. പാ​​​​ർ​​​​ട്ണ​​​​ർ അ​​​​ഡ്വ. മ​​​​ഞ്ജു അ​​​​മ്മ​​​​നാ​​​​ഥ്, സി​​​​സി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​നോ​​​​ദി​​​​നി സു​​​​കു​​​​മാ​​​​ർ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ബു ബി. ​​​​പു​​​​ന്നൂ​​​​രാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.‌

വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ച സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ള്ള സ്പൈ​​​​സ് കോ​​​​സ്റ്റ് എ​​​​ക്സ​​​​ല​​​​ൻ​​​​സ് അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ കോ​​​​ൺ​​​​ക്ലേ​​​​വി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

Latest News

Corehub Up